ആസ്യക്ക് കോവിഡ് ബാധിച്ചത് മക്കളിൽ നിന്ന്

കണ്ണൂർ: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച ആസ്യ(61)ക്ക് രോഗബാധയുണ്ടായത് മക്കളിൽ നിന്നെന്ന് സൂചന. കണ്ണൂർ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ വിവരമുള്ളത്. ആസ്യയുടെ രണ്ട് മക്കൾ തലായി ഐസ് പ്ലാൻ്റിൽ വെച്ചും കൊടുവള്ളി ആമുക്കാസ് മോസ്കിനടത്തുവെച്ചും അന്യ സംസ്ഥാനക്കാരായ മത്സ്യ കച്ചവടക്കാരുമായി ബന്ധപ്പെട്ടിരുന്നു. 

ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവർ തലശ്ശേരി മത്സ്യമാർക്കറ്റിൽ മൂന്ന് മണിക്കൂർ ചെലവഴിച്ചതായും അറിഞ്ഞു. മാർക്കറ്റ് ഇപ്പോൾ അടിച്ചിട്ടിരിക്കുകയാണ്. ഈ മാർക്കറ്റിലുള്ളവർ മറ്റു മർക്കറ്റുകളിലേക്ക് വരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

തിങ്കളാഴ്ച മരിച്ച ആസ്യക്ക് രോഗം വന്നതെങ്ങനെയെന്ന് സ്ഥിരീകരിക്കാൻ കഴിയാത്തത് ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. ഈ മാസം 17ന് പക്ഷാഘാതത്തെ തുടർന്നുള്ള അസ്വസ്ഥതകളാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആസ്യയെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ചയാണ് ഇവിടെ വെച്ച് ആസ്യ മരിച്ചത്. 

Tags:    
News Summary - Asya got covid from son-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.