അശ്വതി ലഹരിമരുന്നിന്​ അടിമ; ബംഗളൂരു ബന്ധം അന്വേഷിക്കുന്നു

കൊച്ചി: ലഹരിമരുന്ന് കേസിൽ അറസ്​റ്റിലായ സീരിയൽ നടി തിരുവനന്തപുരം തുമ്പ ആറാട്ടുവഴി പുതുവൽ അശ്വതി ബാബുവി​​െൻ റ (22) ബംഗളൂരു ബന്ധം പൊലീസ് അന്വേഷിക്കുന്നു. അശ്വതിയും ഡ്രൈവർ ബിനോയി എബ്രഹാമും (38) ലഹരിമരുന്ന് എത്തിച്ചത് ബംഗളൂര ുവിൽനിന്നാണെന്ന്​ വിവരം ലഭിച്ചതി​​െൻറ അടിസ്ഥാനത്തിലാണ് പൊലീസി​​െൻറ പുതിയ നീക്കം. അന്വേഷണത്തിനു പ്രത്യേക സ ംഘത്തെ നിയോഗിക്കാനാണ് തീരുമാനം. ലഹരിമരുന്ന് പാർട്ടിയും അനാശാസ്യവും നടക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് നാളുകളായ നീരീക്ഷണത്തിനൊടുവിൽ ഞായറാഴ്ചയാണ് അശ്വതിയെ വാടകക്കു താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് ഡ്രൈവറിനൊപ്പം അറസ്​റ്റ്​ ചെയ്തത്.

ലഹരിമരുന്ന് വിതരണത്തിനൊപ്പം സെക്സ് റാക്കറ്റിലും നടി പങ്കാളിയാണെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. പിടിയിലാകുന്ന സമയം അനാശാസ്യ ഇടപാടിനെത്തിയ മുംബൈ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽനിന്നാണ് അന്തർ സംസ്ഥാന സെക്സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇടപാടുകാർക്കായിട്ടാണ് ലഹരിമരുന്നുകൾ എത്തിച്ചിരുന്നത്. ആഡംബര കാറുകളിലായിരുന്നു ലഹരിമരുന്നുകൾ കൊണ്ടുവന്നിരുന്നത്.

സിനിമ, സീരിയൽ രംഗത്തുള്ളവർക്കായി ഡ്രഗ് പാർട്ടികൾ നടത്തുന്നതിലും അശ്വതിക്ക്​ പങ്കുണ്ട്. വാടകക്ക്​ താമസിച്ചിരുന്ന പാലച്ചുവട് ഡി.ഡി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു പാർട്ടികൾ. ലഹരിമരുന്നിന്​ അടിമയായ അശ്വതി ഇതില്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു. ഇതിനുള്ള പണം കണ്ടെത്താനാണ് മറ്റു വഴികളിലേക്കും തിരിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ചില ഉന്നത ബന്ധവും ഇവർ വെളിപ്പെടുത്തിയതായും പറയപ്പെടുന്നു. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016ൽ ദു​ൈബയിലും ഇവർ പിടിയിലായിരുന്നു. അതേസമയം, ഡ്രൈവർ ബിനോയിക്ക്​ അശ്വതിയുടെ ഇടപാടുകൾ സംബന്ധിച്ച്​ പൂർണ വിവരമുണ്ടായിരുന്നോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Tags:    
News Summary - aswathi babu- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.