തിരുവനന്തപുരം: ബ്രഹ്മപുരത്തെ പുകയുയർത്തിയ ഭരണപ്രതിപക്ഷ പോരിനിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. റൂൾ 50 അനുവദിക്കുക , എം.എൽ.എമാരെ മർദിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളിൽ ഉറച്ച് നിൽക്കാനാണ് പ്രതിപക്ഷ തീരുമാനം . കഴിഞ്ഞ വെള്ളിയാഴ്ച വരെ വഴങ്ങാതിരുന്ന ഭരണപക്ഷം അനുനയത്തിന്‍റെ പാത തുറന്നിടാൻ സാധ്യതയേറെയാണ്.
ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും . സ്പീക്കറുടെ ഓഫീസിന് മുൻപിലെ സമരവുമായി ബന്ധപ്പെട്ട് റൂളിങ് ഉണ്ടാകാനാണ് സാധ്യത. വിദ്യാഭ്യാസ, കലാസാംസ്കാരിക വകുപ്പുകളുടെ ഉപധനാഭ്യർഥന ചർച്ചകൾ സഭയിൽ നടക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.