നിയമസഭാ കൈയാങ്കളി കേസിൽ നിലപാട്​ മാറ്റി സർക്കാർ

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളികേസിൽ നിലപാട്​ മാറ്റി സർക്കാർ. കേസ്​ പിൻവലിക്കുന്നില്ലെന്ന്​ സർക്കാർ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയെ അറിയിച്ചു. കേസിലെ എല്ലാ പ്രതികളും ഏപ്രിൽ 23ന്​ കോടതിയിൽ നേരിട്ട്​ ഹാജരാകണമെന്ന്​ സി.ജെ.എം കോടതി അറിയിച്ചു. 

കൈയാങ്കളി കേസ് പിൻവലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും നൽകിയ ഹരജി കോടതി സ്വീകരിച്ചില്ല. കേസ്​ പിൻവലിക്കുന്നില്ലെന്ന്​ സർക്കാർ അറിയിച്ചിതിനാലാണ്​ ഹരജി തള്ളിയത്​. 

 2015ൽ യു.ഡി.എഫ്​ സർക്കാറി​​​​​​​​​െൻറ കാലത്ത്​ കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുകയും സഭക്കുള്ളിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്​തതിന്​ ആറ് ഇടതു എം.എൽ.എമാർക്കെതിരെ എടുത്ത കേസാണ് പിന്‍വലിച്ചു കൊണ്ട്​ ഫെബ്രുവരി ഒമ്പതിന്​ സർക്കാർ ഉത്തരവിറക്കിയിരുന്നത്​. മാണിയെ തടയാനുള്ള എൽ.ഡി.എഫ് എം.എൽ.എമാരുടെ ശ്രമത്തിനിടെ സ്പീക്കറുടെ ക​േസരയും മൈക്കും കമ്പ്യൂട്ടറും തകർത്തു. രണ്ടു ലക്ഷം രൂപയുടെ പൊതു മുതൽ നശിപ്പി​െച്ചന്നായിരുന്നു കുറ്റപത്രം​. ഇൗ കേസ്​ കോടതിയുടെ അനുമതിയോ​െട പിൻവലിക്കുന്നതിന്​ സർക്കാറിന്​ എതിർപ്പില്ലെന്നും അതിന്​ ആവശ്യമായ നിർദേശങ്ങൾ പബ്ലിക്​ പ്രൊസിക്യൂട്ടർക്ക്​ നൽകണമെന്നുമായിരുന്നു ഉത്തരവിൽ പറഞ്ഞത്​. എന്നാൽ ഇന്ന്​ കേസ്​ പരിഗണിച്ച തിരുവനന്തപുരം സി.ജെ.എം കോടതിയിൽ കേസ്​ പിൻവലിച്ചിട്ടില്ലെന്ന്​ സർക്കാർ അഭിഭാഷകൻ അറിയിക്കുകയായിരുന്നു. 

​കേസ്​ അവസാനിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന്​ വ്യക്​തമാക്കുന്ന ഫെബ്രുവരി ഒമ്പതിലെ സർക്കാർ ഉത്തരവി​​​​​െൻറ കോപ്പി
 

സഭാസമ്മേളനം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചതിന് എം.എൽ.എമാരായിരുന്ന വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്ത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന്‍ എന്നിവര്‍ക്കെതിരെ മ്യൂസിയം​ പൊലീസാണ്​ കേസെടുത്തത്​. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വി. ശിവന്‍കുട്ടി നല്‍കിയ കത്തി​​​​​​​​​െൻറ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിയമവകുപ്പി​​​​​​​​​െൻറ അഭിപ്രായം തേടിയിരുന്നു. നിയമവകുപ്പ് എതിര്‍പ്പുന്നയിക്കാത്ത സാഹചര്യത്തിലായിരുന്നു കേസ് അവസാനിപ്പിക്കാൻ ഉത്തരവിട്ടിരുന്നത്​. 

എന്നാൽ കേസ്​ അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്​തമായ വിമർശനമാണ്​ ഉന്നയിച്ചത്​. കേസിൽ തടസവാദം ഉന്നയിക്കാനുള്ള പ്രതിപക്ഷ തീരുമാനവും സർക്കാറി​​​​​​​​െൻറ നിലപാട്​ മാറ്റത്തിനു കാരണമായി. ​

Tags:    
News Summary - Assembly Protest Case - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.