തിരുവനന്തപുരം: നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയുടെ മധ്യമേഖലാ ആഘോഷം മെയ് രണ്ടിന് തൃശൂർ റീജിയണൽ തീയേറ്ററിൽ നടക്കും. നിയമ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
എറണാകുളം, ഇടുക്കി, തൃശൂർ പാലക്കാട് , മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് മധ്യമേഖലാ ശതാബ്ദി ആഘോഷം. ചടങ്ങിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ഡോ. ആർ. ബിന്ദു, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എന്നിവർ പങ്കെടുക്കും.
ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് നിയമസഭാ മ്യൂസിയം സംഘടിപ്പിക്കുന്ന ചരിത്ര പ്രദർശനം, നിയമസഭാ സാമാജികരുടെ രചനകളുടെ പ്രദർശനം, നിയമസഭാ ലൈബ്രറിയെക്കുറിച്ചുള്ള ലഘു വീഡിയോ പ്രദർശനം, പ്രഭാഷണം, എന്നിവയുണ്ടായിരിക്കും.
തൃശൂർ ജില്ലയിലെ മുൻ സാമാജികർക്ക് ചടങ്ങിൽ ആദരം നൽകും. തുടർന്ന് "കേരളം: നവോത്ഥാനവും ശേഷവും" എന്ന വിഷയത്തിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ പ്രഭാഷണം നടത്തും. ചടങ്ങിൽ മുൻ സാമാജികർ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ, ലൈബ്രറി കൗൺസിൽ അംഗങ്ങൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.