കൈവെട്ട്​ കേസിലെ പ്രതിക്ക് ജാമ്യം

കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപക​​െൻറ കൈവെട്ടിയ കേസിലെ 38ാം പ്രതിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം. ആലുവ മട്ടുപാടി വീട്ടില്‍ മുഹമ്മദ് റാഫിക്കാണ് ജാമ്യം. ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, വില്ലേജ് പരിധിയില്‍നിന്ന് പുറത്തുപോവരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥ.

വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞശേഷം 2018 ഒക്ടോബര്‍ ഒമ്പതിനാണ്​ പ്രതി കീഴടങ്ങിയത്. അന്നു മുതല്‍ ജയിലിലാണ്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാനുള്ള നിയമപരമായ നടപടി അന്വേഷണ ഏജന്‍സിയായ എൻ.ഐ.എക്ക് സ്വീകരിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Tags:    
News Summary - Assault on T. J. Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.