മുക്സിദുൽ
ആലോം
തൃശൂർ: വിൽപനക്കെത്തിച്ച ബ്രൗൺഷുഗറും കഞ്ചാവുമായി അന്തർ സംസ്ഥാന യുവാവ് അറസ്റ്റിൽ. അസം സ്വദേശി മുക്സിദുൽ ആലോമിനെയാണ് (26) കമീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും വിയ്യൂർ പൊലീസും ചേർന്ന് പെരിങ്ങാവ് ഗാന്ധി നഗറിൽ നിന്നും അറസ്റ്റ് ചെയ്തത്.
കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിൽ ലഹരി വിരുദ്ധ സ്ക്വാഡ് നിരീക്ഷിക്കുകയായിരുന്നു പ്രദേശം. പരിചയമുള്ള മലയാളികൾക്ക് പുറമേ കൂടുതലായും ഹിന്ദിക്കാർ തന്നെയാണ് ഇയാളുടെ ഇടപാടുകാർ. കഴിഞ്ഞദിവസം മറ്റൊരു അസം സ്വദേശിയെ ഇളംതുരുത്തിയിൽ കോഴിക്കട നടത്തുന്നതിനിടയിൽ ബ്രൗൺ ഷുഗറുമായി പിടികൂടിയിരുന്നു. അന്വേഷണ സംഘത്തിൽ വിയ്യൂർ എസ്.ഐ കെ. വിവേക് നാരായണൻ, ലഹരി വിരുദ്ധ സ്ക്വാഡിലെ എസ്.ഐമാരായ എൻ.ജി സുവ്രതകുമാർ, കെ. ഗോപാലകൃഷ്ണൻ, പി. മോഹൻ കുമാർ എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.