ഏഷ്യാനെറ്റ് ന്യൂസ് കേസ്: റസിഡന്റ് എഡിറ്ററെ ചോദ്യംചെയ്തു
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത തയാറാക്കിയെന്ന പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ റസിഡന്റ് എഡിറ്റർ ഷാജഹാൻ കാളിയത്തിനെ അന്വേഷണസംഘം ചോദ്യംചെയ്തു. ചൊവ്വാഴ്ച ജില്ല ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി അസി. കമീഷണർ വി. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. വാർത്തയിലെ ദൃശ്യങ്ങളുടെ ചിത്രീകരണം സംബന്ധിച്ച വിവരങ്ങളാണ് ഉദ്യോഗസ്ഥർ ചോദിച്ചത്.
കേസിലെ മറ്റുള്ളവരെയും വരുംദിവസങ്ങളിൽ ചോദ്യംചെയ്യും. 2022 നവംബർ 10ന് ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണംചെയ്ത റിപ്പോർട്ടിൽ സ്കൂൾ വിദ്യാർഥിനിയുടേതായിവന്ന അഭിമുഖം വ്യാജമാണെന്ന് കാണിച്ച് പി.വി. അൻവർ എം.എൽ.എ നൽകിയ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തത്. എക്സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ ഷാജഹാന് കാളിയത്ത്, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് തുടങ്ങി നാലുപേർക്കെതിരെയാണ് വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.