Posted On
date_range Updated On
date_range തെളിവെടുപ്പിനിടെ പോക്‌സോ ഇരയെ പീഡിപ്പിക്കാൻ ശ്രമം; എ.എസ്.ഐക്ക് സസ്‌പെൻഷൻ
വയനാട്: തെളിവെടുപ്പിനിടെ പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അമ്പലവയൽ എ.എസ്.ഐ ബാബുവിനെ സസ്‌പെൻഡ് ചെയ്തു. വയനാട് എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പട്ടികജാതി വിഭാഗത്തിലെ പതിനേഴുകാരിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കണിയാമ്പറ്റ നിർഭയ ഹോമിൽ താമസിക്കുന്ന പോക്‌സോ കേസ് ഇരയെ തെളിവെടുപ്പിനായി ഊട്ടിയിലേക്ക് കൊണ്ടുപോയപ്പോൾ പീഡിപ്പിക്കാൻ ശ്രമം നടന്നു എന്നതായിരുന്നു പരാതി.
പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകളെ തുടർന്നാണ് എ.എസ്.ഐ ബാബുവിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.