തിരുവനന്തപുരം: ഓണറേറിയം വർധന പ്രഖ്യാപിച്ച തദ്ദേശ സ്‌ഥാപന അധ്യക്ഷരെ ആശ വർക്കർമാർ ആദരിക്കും. ഏപ്രിൽ 21ന് സമരവേദിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് ആദരം. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഈ അധ്യക്ഷരെ നേരിട്ട് ക്ഷണിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രണ്ടുമാസമായി തുടരുന്ന സമരത്തിന്‍റെ പുരോഗതി വിലയിരുത്താൻ ഞായറാഴ്‌ച ചേർന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്‌ഥാന കമ്മിറ്റിയിലാണ് തീരുമാനം. ന്യായമായ ആവശ്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്നതുവരെ രാപകൽ സമരവും അതിശക്തമായ അവകാശപോരാട്ടവും തുടരാനും യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന രാപകൽ സമരം 64 ദിവസവും നിരാഹാരസമരം 25 ദിവസവും പിന്നിടുമ്പോഴും സർക്കാർ അവഗണന തുടരുകയാണ്. സോഷ്യൽ മീഡിയ വഴി നടക്കുന്ന അപവാദപ്രചാരണങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ല. സംസ്‌ഥാനത്തെ 99 ശതമാനം ആളുകളും സമരത്തിന് ഒപ്പമാണെന്ന് സമരസമിതി നേതാവ് എസ്. മിനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.