ആശമാരും നാളെ പണിമുടക്കും

തിരുവനന്തപുരം: ദേശീയ പണിമുടക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ ആശാ വർക്കർമാരും പണിമുടക്കിൽ ഭാഗമാകും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വി.കെ. സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവരാണ് വിവരം അറിയിച്ചത്.

രാജ്യത്തെ ഒരു കോടിയോളം വരുന്ന സ്ത്രീകൾ സ്കീം തൊഴിലാളികൾ എന്ന പേരിൽ കടുത്ത തൊഴിൽ ചൂഷണത്തിന് വിധേയരാണ്. അവരുടെ പ്രശ്നങ്ങൾ കൂടി ഉയർത്തുന്ന പൊതുപണിമുടക്കിൽ സംസ്ഥാനത്ത് കഴിഞ്ഞ 150 ദിവസമായി അതിജീവന സഹന സമരം നടത്തുന്ന ആശ വർക്കർമാർ പങ്കെടുക്കും.

ഓണറേറിയം വർധിപ്പിക്കുക, ഓണറേറിയത്തിനുള്ള കടുത്ത ഉപാധികൾ പിൻവലിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടക്കുന്ന അനിശ്ചിതകാല സമരം ആവശ്യങ്ങൾ അംഗീകരിച്ച് ഉടൻ ഒത്തുതീർപ്പാക്കണമെന്നും പണിമുടക്കിന്‍റെ ഭാഗമായി ആശമാർ ഉന്നയിക്കുന്നു. ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 മണി വരെയുള്ള ദേശീയ പണിമുടക്ക്. 

Tags:    
News Summary - asha workers also include national strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.