പ​ശു​വി​റ​ച്ചി​യി​ൽ മ​ണ്ണ് വാ​രി​യി​ട്ട സം​ഭ​വം: എ​ട്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

ആലുവ: ആലുവ കരുമാല്ലൂർ പഞ്ചായത്തിലെ കാരുകുന്നിൽ പശുവിറച്ചിയിൽ മണ്ണ് വാരിയിട്ട് വിൽപന തടഞ്ഞ കേസിൽ എട്ടുപേർ അറസ്റ്റിൽ. 
പ്രദേശത്തെ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരായ വലിയപറമ്പിൽ ബൈജു, വലിയപറമ്പിൽ ശരത്ത്, അമ്പാട്ട് വീട്ടിൽ അനിൽ, അമ്പാട്ട് വീട്ടിൽ ലത്തൻ, കല്ലുംപടി വീട്ടിൽ ഗിരീഷ്, വെളിയംപറമ്പ് വീട്ടിൽ നിഥോഷ്, ആലങ്ങാട് കോട്ടപ്പുറം രേവതി വിഹാറിൽ വരുൺ, സഹോദരൻ അരുൺ എന്നിവരെയാണ് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈസ്റ്റർ തലേന്നായിരുന്നു സംഭവം. കാരുകുന്ന് സ്വദേശി ജോസും ബന്ധുക്കളും ചേർന്നാണ് വീട്ടിൽ പശുവിനെ അറുത്ത് വിൽപന നടത്തിയത്. ഇതറിഞ്ഞെത്തിയ പ്രതികൾ മേശയിൽ െവച്ചിരുന്ന ഇറച്ചി നിലത്തേക്കിട്ട് മണ്ണ് വാരിയിടുകയായിരുന്നു. ഇത് ചോദ്യംചെയ്തപ്പോൾ ജോസിെനയും അവിടെയുണ്ടായിരുന്ന കശാപ്പുകാരനെയും ഭീഷണിപ്പെടുത്തി. എന്നാൽ, ഇതുസംബന്ധിച്ച് ജോസ് പരാതിപ്പെട്ടില്ല. സംഭവമറിഞ്ഞെത്തിയ കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജുവാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. ആലങ്ങാട് പൊലീസ് കേസെടുത്തെങ്കിലും പ്രതികളെല്ലാം ഒളിവിലായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി  ജാമ്യത്തിൽ വിട്ടു.

Tags:    
News Summary - arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.