ആമ്പല്ലൂര്‍: അളഗപ്പനഗറില്‍ ഉബര്‍ ടാക്സി ഡ്രൈവറെ തലക്കടിച്ച് പരിക്കേല്പിച്ച് കാ ര്‍ കടത്തിക്കൊണ്ടുപോയ കേസില്‍ കൗമാരക്കാരനുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. കൊച ്ചി തോപ്പുംപടി സാന്തോം കോളനി സ്വദേശി മന്‍സൂര്‍ (19), ഇയാളുടെ സുഹൃത്ത് ആലുവ ആലേങ്ങാട് സ്വ ദേശിയായ കൗമാരക്കാരന് എന്നിവരാണ് അറസ്റ്റിലായത്.
ഡ്രൈവറായ മണ്ണംപ്പേട്ട കര ുവാപ്പടി സ്വദേശി രാഗേഷിനെ ആക്രമിച്ചാണ് ടാക്സി തട്ടിയെടുത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂരില്‍ നിന്ന് ടാക്സി വിളിച്ച പ്രതികള്‍ ആമ്പല്ലൂരിലെത്തിയപ്പോള്‍ വരന്തരപ്പിള്ളി വഴി പോകാന്‍ ആവശ്യപ്പെട്ടു. കാർ യൂനിയന്‍ സ്റ്റോപ്പിലെത്തിയപ്പോള്‍ രാഗേഷിനെ മര്‍ദിച്ച് കാറുമായി കടന്നുകളയുകയായിരുന്നു.
കൗമാരപ്രായക്കാരനാണ് രാജേഷിനെ ആദ്യം ആക്രമിച്ചതും കാറിന് പുറത്തേക്ക് വലിച്ചിറക്കിയതും. കത്തി കാട്ടി ഓടിപ്പോകാന്‍ ആവശ്യപ്പെടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇരുമ്പ് വടികൊണ്ട് തലക്ക് അടിക്കുകയുമായിരുന്നു. തുടര്‍ന്ന് രാഗേഷിെൻറ പഴ്സ് എടുത്ത് കാറുമായി ചാലക്കുടി ഭാഗത്തേക്ക് പോ വുകയാണുണ്ടായത്.
ആക്രമണം ലഹരിക്ക് പണം കണ്ടെത്താൻ ആമ്പല്ലൂർ: അളഗപ്പനഗറില്‍ ഡ്രൈവറെ ആക്രമിച്ച് ഉബര്‍ ടാക്സി കാര്‍ കടത്തിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികൾ ലഹരിക്ക് അടിമകൾ. കേരളത്തിന് പുറത്തുനിന്ന് മയക്കുമരുന്ന് വാങ്ങി നാട്ടിലെത്തിച്ച് വില്‍ക്കാനുള്ള പണം കണ്ടെത്താനാണ് കാര്‍ തട്ടിയെടുത്തതെന്ന് പ്രതികൾ സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.