Posted On
date_range Updated On
date_range രണ്ടുകോടി കുടിശ്ശിക; ട്രാവൻകൂർ സിമന്റ്സിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി
കോട്ടയം: വൈദ്യുതി കുടിശ്ശിക വരുത്തിയ പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിന്റെ വൈദ്യുതി കണക്ഷനാണ് കട്ട് ചെയ്തത്. സ്ഥാപനം രണ്ടുകോടി രൂപ കുടിശ്ശിക വരുത്തിയതോടെയാണ് നടപടി. സാമ്പത്തിക ബാധ്യതയാൽ ബുദ്ധിമുട്ടുന്ന ട്രാവൻകൂർ സിമന്റ്സിന് കെ.എസ്.ഇ.ബിയുടെ നടപടി തിരിച്ചടിയായി.
മാസങ്ങളായി ജീവനക്കാർക്ക് ശമ്പളവും വർഷങ്ങളായി വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങളും കൊടുക്കാനാകാതെ വലയുകയാണ് കമ്പനി. സാമ്പത്തികബാധ്യത തീർക്കാൻ കമ്പനിക്ക് കീഴിൽ കാക്കനാട്ടുള്ള സ്ഥലം വിൽക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.