സംഘാടകർ തീവ്രചിന്താഗതിക്കാരെന്ന്​ പൊലീസ്; ‘ആർപ്പോ ആർത്തവ’ത്തിന് മുഖ്യമന്ത്രി എത്തിയില്ല

കൊച്ചി: കൊച്ചിയിലുണ്ടായിട്ടും ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയില്‍നിന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വിട് ടുനിന്നു. സംഘാടകർ തീവ്രചിന്താഗതിക്കാരാണെന്നും ചിലർ ചുംബന സമരത്തി​ന്​ പിന്നിലുണ്ടായിരുന്നുവെന്നുമുള്ള ഇൻറല ിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റമെന്നാണ്​ സൂചന. എന്നാൽ, ഇത്​ മുഖ്യമന്ത്രിയുടെ ​കൊ ച്ചിയിലെ പരിപാടികളിൽ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തക രുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

മറൈൻഡ്രൈവിൽ നടക്കുന്ന ‘ആർപ്പോ ആർത്തവ’ത്തി​​​െൻറ രണ്ടാംദ ിനം മുഖ്യമന്ത്രി പ​െങ്കടുക്കുമെന്ന​ വൻപ്രചാരണമാണ് സമൂഹമാധ്യമങ്ങളിലടക്കം സംഘാടകർ നടത്തിയത്. ഞായറാഴ്ച ഉച്ചക്ക്​ 12ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് പിണറായി വിജയനായിരുന്നു. ഇക്കാര്യം മാധ്യമങ്ങളെയും അറിയിച്ചു. നോട്ടീസും അച്ചടിച്ചിരുന്നു. അവസാന നിമിഷം വരെയും മുഖ്യമന്ത്രി എത്തുമെന്നാണ് സംഘാടകർ കരുതിയത്. പിന്നീട് അദ്ദേഹം എത്തില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി ഔദ്യോഗികമായി അറിയിച്ചു.

എന്നാൽ, ഇതേ വേദിയില്‍നിന്ന് ഒന്നരകിലോമീറ്റര്‍ മാത്രം അകലെ നടന്ന സ്വകാര്യ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തു. ശബരിമല വിഷയത്തിൽ മതവികാരം ​വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്​റ്റിലായ രഹ്​ന ഫാത്തിമ ഉ​ൾപ്പെടെയുള്ളവർ ആർപ്പോ ആർത്തവം പരിപാടിയിലുണ്ടായിരുന്നു. ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം എന്നത്​ അറിയില്ലെന്ന് ‘ആർപ്പോ ആർത്തവ’ത്തി​​​​െൻറ മുഖ്യസംഘാടകരിലൊരാളായ പുരുഷൻ ഏലൂർ പറഞ്ഞു.

സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ ഉച്ചക്ക് ഒന്നരക്കാണ് മുഖ്യമന്ത്രി എത്തില്ലെന്ന്​ അറിയിച്ചത്. ഇത് തീർത്തും സുതാര്യമായ പരിപാടിയാണ്. തങ്ങൾ തീവ്രസ്വഭാവമുള്ളവരാണെന്ന റിപ്പോർട്ട് വിശ്വസിച്ചാണ് മുഖ്യമന്ത്രി എത്താതിരുന്നതെങ്കിൽ അത് ചോദിക്കേണ്ടത് സി.പി.എമ്മിനോടാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെക്കുറിച്ച് നന്നായറിയാവുന്ന ജില്ല സെക്രട്ടറി നൽകിയ കത്തുമായാണ് മുഖ്യമന്ത്രിയെ കാണാൻ ചെന്നതെന്ന് അഡ്വ. ടി.ബി. മിനി പറഞ്ഞു. വരാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

ബിന്ദുവും കനക ദുർഗയും വേദിയിൽ
കൊ​ച്ചി: സു​പ്രീം​കോ​ട​തി യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ശേ​ഷം ആ​ദ്യ​മാ​യി ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ​ത്തി​യ ബി​ന്ദു​വും ക​ന​ക ദു​ർ​ഗ​യും ‘ആ​ർ​പ്പോ ആ​ർ​ത്ത​വ’ വേ​ദി​യി​ലെ​ത്തി. ജ​നു​വ​രി ര​ണ്ടി​ന് സ​ന്നി​ധാ​ന​ത്തെ​ത്തി ച​രി​ത്രം കു​റി​ച്ച​ശേ​ഷം ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും ഭീ​ഷ​ണി​യെ​യും തു​ട​ർ​ന്ന് ഒ​ളി​സ​ങ്കേ​ത​ങ്ങ​ളി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​വ​ർ ആ​ദ്യ​മാ​യാ​ണ് പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ ​ൈവ​കീ​ട്ട്​ 3.30ഒാ​ടെ​യാ​ണ്​ ഇ​രു​വ​രു​മെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന്​ അ​റി​യി​ച്ച​തി​​െൻറ നി​രാ​ശ​യി​ലാ​യി​രു​ന്ന ആ​ർ​പ്പോ ആ​ർ​ത്ത​വം പ്ര​വ​ർ​ത്ത​ക​ർ ബി​ന്ദു​വും ക​ന​ക ദു​ർ​ഗ​യു​മെ​ത്തി​യ​തോ​ടെ ആ​വേ​ശ​ത്തി​ലാ​യി. പൊ​ലീ​സി​േ​ൻ​റ​ത​ല്ല, പൊ​തു​സ​മൂ​ഹ​ത്തി​​െൻറ സം​ര​ക്ഷ​ണ​മാ​ണ് ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ബി​ന്ദു പ​റ​ഞ്ഞു.

Tags:    
News Summary - Arppo- Arthavam Programme-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.