Posted On
date_range Updated On
date_range ഹവില്‍ദാര്‍ ജാഫറിന് ആദരമർപ്പിച്ച് സൈന്യം; മൃതദേഹം ഖബറടക്കി
തലപ്പുഴ (വയനാട്): പഞ്ചാബില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവില്‍ദാര്‍ ജാഫറി (39) ന്‍റെ മൃതദേഹം ഖബറടക്കി. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഏഴരയോടെ തലപ്പുഴ ജുമ മസ്ജിദിൽ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് സൈനിക ബഹുമതികളോടെ ഖബറടക്കിയത്.
122 ഐ.എന്‍.എഫ് ബറ്റാലിയന്‍ (ടി.എ) മദ്രാസിന്‍റെ നേതൃത്വത്തിലാണ് സൈനിക ബഹുമതികള്‍ അര്‍പ്പിച്ചത്. സുബൈദാര്‍ വിനോദ്, നായ്ബ് സുബൈദാര്‍ അനില്‍ കുമാര്‍ എന്നിവർ അടങ്ങുന്ന സംഘം രണ്ടു തവണ ആകാശത്തേക്ക് നിറയൊഴിച്ചു. തുടര്‍ന്ന് ജാഫറിന്‍റെ ഭാര്യക്ക് ദേശീയ പതാക കൈമാറി.
വിവിധ സൈനിക, അര്‍ധ സൈനിക വിഭാഗങ്ങള്‍, വിമുക്ത ഭടന്‍മാരുടെ കൂട്ടായ്മകള്‍, ജില്ല ഭരണകൂട- തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, പൊലീസ് തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.