ആറാട്ടുപുഴ: പെരുമ്പള്ളിയിൽ ബി.എസ്സി വിദ്യാർഥിനി അർച്ചന (21) ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകനെ തൃക്കുന്നപ്പുഴ െപാലീസ് ചോദ്യം ചെയ്തു.
കേസെടുക്കാൻ തക്ക തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് െപാലീസ് പറയുന്നത്. എന്നാൽ, അന്വേഷണത്തിൽ തൃപ്തരല്ലെന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്.
ആത്മഹത്യക്ക് കാരണക്കാരൻ കാമുകനാണെന്ന് തെളിയിക്കുന്ന ആത്മഹത്യക്കുറിപ്പ് അടക്കമുള്ള നിരവധി രേഖകൾ ലഭിച്ചിട്ടും െപാലീസ് കേസെടുക്കാൻ വൈകുകയാണെന്ന് അവർ ആരോപിക്കുന്നു. െപാലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
എന്നാൽ, അന്വേഷണം ശരിയായ വഴിക്കാണെന്നും തെളിവുകൾ ലഭിച്ചാൽ ശക്തമായ നടപടി കൈക്കൊള്ളുമെന്നും തൃക്കുന്നപ്പുഴ സി.ഐ ആർ. ജോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.