തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഒാഫ് പെഡേഗാഗിക്കൽ സയൻസിൽ എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യയെ കരാറടിസ്ഥാനത്തിൽ അധ്യാപികയായി നിയമിച്ചതിൽ അപാകതയില്ലെന്ന വിലയിരുത്തലിൽ മുഖ്യമന്ത്രിയുടെ ഒാഫിസ്. ഭാര്യ പി.എം. സഹലക്ക് അസിസ്റ്റൻറ് പ്രഫസറായി നിയമനം നൽകിയത് വിവാദമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഒാഫിസിനെയും സി.പി.എമ്മിനെയും എ.എൻ. ഷംസീർ കാര്യങ്ങൾ ധരിപ്പിച്ചു. നിയമനത്തിൽ അപാകതയില്ലെന്ന നിലപാടിലാണ് കണ്ണൂർ സർവകലാശാലയും. സി.പി.എം കണ്ണൂർ ജില്ല നേതൃത്വത്തിനും ഇതേ നിലപാടാണുള്ളത്.
അഭിമുഖ പരീക്ഷയിൽ ഒന്നാമതായിട്ടും നിയമനം നൽകിയില്ലെന്ന് ആരോപിച്ച് ഒരു ഉദ്യോഗാർഥി സമർപ്പിച്ച ഹരജിയിൽ ഹൈകോടതി സർവകലാശാലയുടെ വിശദീകരണം ചോദിച്ചതോടെയാണ് എം.എൽ.എ തെൻറ ഭാഗം സർക്കാറിനെയും പാർട്ടി നേതൃത്വത്തെയും അറിയിച്ചത്. സംവരണതത്ത്വങ്ങൾ പാലിച്ചാണ് സഹലക്ക് അസിസ്റ്റൻറ് പ്രഫസറായി നിയമനം നൽകിയതെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിയുടെ ഒാഫിസിനും ഉള്ളത്. റൊേട്ടഷൻ അനുസരിച്ച് മുസ്ലിം വിഭാഗത്തിനാണ് ലഭിക്കേണ്ടിയിരുന്നത്. സഹല അല്ലാതെ യോഗ്യരായ ഉദ്യോഗാർഥി ഇല്ലായിരുന്നുവെന്ന് സർവകലാശാല അധികൃതരും മുഖ്യമന്ത്രിയുടെ ഒാഫിസിനെ ധരിപ്പിച്ചു.
നിയമവിരുദ്ധമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് സിൻഡിക്കറ്റ് അംഗവും സി.പി.എം കണ്ണൂർ ജില്ല സെക്രേട്ടറിയറ്റ് അംഗവുമായ എം. പ്രകാശൻ ‘മാധ്യമ’ത്തോട് പറഞ്ഞു.‘വിവിധ വിഷയങ്ങളിലെ മാർക്ക് അഭിമുഖത്തിൽ കണക്കിലെടുത്തു. കരാർ നിയമനത്തിൽപോലും സംവരണതത്ത്വം പാലിക്കണമെന്നാണ് കോടതി വിധി. ജനറൽ, ഇൗഴവ, എസ്.സി- എസ്.ടി, മുസ്ലിം എന്നീ റൊേട്ടഷൻ വ്യവസ്ഥയിലാണ് സംവരണം നടപ്പാേക്കണ്ടത്. കഴിഞ്ഞപ്രാവശ്യം ജനറൽ കാറ്റഗറിയിലായിരുന്നു നിയമനം.
അതിലാണ് പരാതിക്കാരി ആയ ഉദ്യോഗാർഥിക്ക് നിയമനം ലഭിച്ചത്. ഇത്തവണ സംവരണവിഭാഗത്തിൽനിന്നാണ്. ഇൗഴവ, എസ്.സി-എസ്.ടി വിഭാഗത്തിൽനിന്ന് യോഗ്യരായവർ ഉണ്ടായില്ല. അതിനാലാണ് മുസ്ലിം വിഭാഗത്തിലെ സഹലക്ക് േജാലി നൽകിയത്. അവർക്ക് രണ്ടാം റാങ്കുണ്ട്’ എന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്നും എം. പ്രകാശൻ പറഞ്ഞു. സി.പി.എം എം.എൽ.എയുടെ ഭാര്യക്ക് നിയമനം എന്നതിനാലാണ് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതെന്ന നിലപാടാണ് സി.പി.എം ജില്ല നേതൃത്വത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.