Posted On
date_range Updated On
date_range പ്രിയ വർഗീസിന്‍റെ നിയമനം: കൂടുതൽ സമയം തേടി കണ്ണൂർ സർവകലാശാല
ന്യൂഡൽഹി: അസോസിയേറ്റ് പ്രഫസറായി പ്രിയ വർഗീസിനെ നിയമിച്ചത് ശരിവച്ച ഹൈകോടതി വിധിക്ക് എതിരായ ഹരജികളിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കണ്ണൂർ സർവകലാശാല അധികൃതർ കൂടുതൽ സമയം തേടി. ഇതേത്തുടർന്ന് ഹരജി അഞ്ച് ആഴ്ചക്കുശേഷം പരിഗണിക്കാൻ സുപ്രീംകോടതി മാറ്റിവെച്ചു.
ഹരജിയിൽ സത്യവാങ്മൂലം നൽകാൻ സർവകലാശാല അധികൃതർക്ക് മൂന്ന് ആഴ്ചയും ഇതിനു മറുപടി നൽകാൻ യു.ജി.സിക്ക് രണ്ടാഴ്ചയുമാണ് കോടതി അനുവദിച്ചത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന് യു.ജി.സി കോടതിയിൽ ആവശ്യപ്പെട്ടു.
ഹൈകോടതി വിധിക്കെതിരെ യു.ജി.സിയും കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്കറിയയുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പ്രിയ തടസ്സഹരജിയും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.