സെയ്‌ത്‌ സൽമ ചാരിറ്റബിൾ ഫൗണ്ടേഷൻ അവാർഡിന് അപേക്ഷിക്കാം

കോഴിക്കോട്: സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ- നഴ്‌സിങ് മേഖലകളിൽ വിദഗ്ധയായിരുന്ന ഡോ. സെയ്‌ത്‌ സൽമയുടെ സ്‌മരണാർഥം സെയ്‌ത്‌ സൽമ ചാരിറ്റബിൾ ഫൗണ്ടേഷൻ രണ്ടാമത് അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. നഴ്സിങ് മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ച് ബെസ്റ്റ് നഴ്‌സ് എജ്യൂക്കേറ്റർക്കും മികച്ച സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനുമാണ് അവാർഡ്.

രോഗീപരിചരണം, നഴ്‌സിങ് ലീഡർഷിപ്പ്, നഴ്‌സിങ് എജ്യൂക്കേഷൻ, സോഷ്യൽ/ കമ്യൂണിറ്റി സർവീസ്, റിസർച്ച് ഇന്നോവേഷൻ തുടങ്ങിയ മേഖലകളിൽ മികച്ച യോഗ്യതയും പ്രവർത്തന പരിചയവുമുള്ളവർക്ക് നഴ്സസ് അവാർഡിന് അപേക്ഷിക്കാം. യോഗ്യതയുള്ള ഒരാളെ മറ്റൊരാൾക്ക് നിർദേശിക്കുകയുമാവാം.

സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിൽ നിസ്വാർഥപ്രവർത്തനം നടത്തുന്ന പ്രമുഖ വ്യക്തിക്ക്/ സംഘടനക്ക് സൽമ ഫൗണ്ടേഷൻ അവാർഡ് നൽകും. യോഗ്യതയുള്ള വ്യക്തിയെ/ സംഘടനയെ മറ്റൊരാൾക്ക് നിർദേശിക്കാം. ഫെബ്രുവരി 15 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.

കേരളത്തിലെ വിവിധ നഴ്‌സിങ് കോളജുകളിൽ പ്രഫസർ, പ്രിൻസിപ്പൽ തസ്‌തികകളിൽ മികച്ച സേവനം അനുഷ്‌ഠിക്കുകയും ഇന്ത്യയിലെ പ്രധാന യൂനിവേഴ്‌സിറ്റികളിലും കേരള പി.എസ്.സിയിലും എക്സാമിനർ, ക്വസ്റ്റ്യൻ പേപ്പർ സെറ്റർ, വിവിധ സർക്കാർ കമ്മറ്റികളിൽ മെംബർ, ഇന്റർനാഷനൽ സെന്റർ ഫോർ എക്‌സലൻസ് ഇൻ നഴ്സിംഗ് എന്ന സംഘടനയുടെ ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ച ഡോ. സെയ്‌ത് സൽമ യുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് 2024 മാർച്ച് ആദ്യ വാരത്തിൽ പാലക്കാട്ട് നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.

വിദഗ്ധ സമിതികളാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുക. എൻട്രികൾ അയക്കേണ്ട വിലാസം ഡോ: സെയ്‌ത്‌ സൽമ ചാരിറ്റബിൾ ഫൗണ്ടേഷൻ, ഡോർ നമ്പർ. 11/1149, പയ്യടി മീത്തൽ, മേരിക്കുന്ന് പി.ഒ., കോഴിക്കോട് 673 012, കേരള. ഇ-മെയിൽ: drsalmafoundation@gmail.com. കൂടുതൽ വിവരങ്ങൾക്ക്: 9447010558, 8075916478, 9847910275, 9447109729 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - Apply for Sayed Salma Charitable Foundation Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.