ആന്റണി രാജു മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല- വി.ഡി.സതീശൻ

തിരുവനന്തപുരം: ആന്റണി രാജു മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആന്റണി രാജുവിനെതിരായ ആരോപണം വളരെ ഗൗരവതരമാണ്. പ്രതിപക്ഷം ഇക്കാര്യം ഇന്നലെയും നിയമസഭയില്‍ ഉന്നയിച്ചു. ഈ വിഷയം ഇനിയും നിയമസഭയില്‍ കൊണ്ടുവരും.

നിയമപരമായ തടസങ്ങള്‍ ഉള്ളതുകൊണ്ട് ഈ വിഷയം ഇനിയും ഏത് രീതിയില്‍ നിയമസഭയില്‍ അവതരിപ്പിക്കണമെന്ന് യു.ഡി.എഫ് തീരുമാനിക്കും. തൊണ്ടി മുതല്‍ മാറ്റി കുറ്റവാളിയെ രക്ഷപ്പെടുത്തിയെന്ന ഗുരുതരമായ കുറ്റം ചെയ്ത ഒരാള്‍ എങ്ങനെയാണ് മന്ത്രിസഭയില്‍ ഇരിക്കുന്നത്. ഇത്രയും കുറ്റംകൃത്യം ചെയ്തയാള്‍ക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല.

ഹൈക്കോടതി വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. തൊണ്ടി മുതല്‍ അടിച്ചുമാറ്റന്ന പണി ഒരു അഭിഭാഷകനും ചെയ്യില്ല. ഹാഷിഷ് കേസിലെ പ്രതിയെ രക്ഷിക്കാനാണ് ഇങ്ങനെ ചെയ്തത്. ഈ കേസ് എന്തുകൊണ്ടാണ് ഇത്രകാലമായിട്ടും കോടതി പരിഗണിക്കാത്തതെന്നും അന്വേഷിക്കണം. ഈ കാലതാമസത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡിഎഫ് ഹൈക്കോടതിക്ക് പരാതി നൽകുമെന്നും സതീശൻ പറഞ്ഞു.

News Summary - Antony Raju does not deserve to continue as a minister - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.