Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടിയെ വീട്ടിൽ സന്ദർശിച്ച് ആന്റണിയും എം.എം ഹസനും
തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ ആന്റണിയും എം.എം ഹസനും സന്ദർശിച്ചു. ഉമ്മൻചാണ്ടിയുടെ ചികിത്സയെക്കുറിച്ച് കുടുംബവുമായി ചർച്ച നടത്തി. രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വന്നതാണെന്ന് എ.കെ ആന്റണി പറഞ്ഞു.
കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. യു.ഡി.എഫ് കൺവീനർ എം.എം ഹസനും കൂടെയുണ്ടായിരുന്നു. അതേസമയം ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യത്തെ കുറിച്ച് എ.കെ ആന്റണി പ്രതികരിച്ചില്ല. ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നെന്ന് സഹോദരന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ എത്തുന്നത്. ചികിത്സ നിഷേധിക്കുന്നു എന്നുകാട്ടി ഉമ്മൻ ചാണ്ടിയുടെ സഹോദരങ്ങൾ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.