Posted On
date_range Updated On
date_range പി.സി. ജോർജിന് മുൻകൂർ ജാമ്യം
തിരുവനന്തപുരം: കലാപാഹ്വാന കേസിൽ പി.സി. ജോർജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ വെള്ളിയാഴ്ച ഹാജരാകണം. തിരുവനന്തപുരം അഡി. സെഷൻസ് കോടതി ജഡ്ജി പ്രസുൻ മോഹന്‍റേതാണ് ഉത്തരവ്.
അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെന്ന് തോന്നിയാൽ പി.സി. ജോർജിന്റെ കൈയക്ഷരം പരിശോധിക്കാം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, പ്രതിയെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ ജാമ്യത്തിൽ വിടണം എന്നീ ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് മുൻ മന്ത്രി കെ.ടി. ജലീൽ പൊലീസിൽ പരാതി നൽകിയത്. സ്വപ്ന സുരേഷ്, പി.സി. ജോർജ് എന്നിവരാണ് കേസിലെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.