പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി അഞ്ജല യാത്രയായി

കോഴിക്കോട്:  പേരാമ്പ്ര കടിയങ്ങാട് സ്വദേശിയും മൈസൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എംഎസ്‍സി അവസാന വർഷ വിദ്യാർഥിയുമായ കല്ലൂർ ഹൗസിൽ അഞ്ജല ഫാത്തിമ നിര്യാതയായി. ഭക്ഷ്യവിഷബാധയെ തുടർന്ന് കരളിൻ്റെ പ്രവർത്തനം തകരാറിലായ അഞ്ജലയെ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കരൾ മാറ്റിവയ്ക്കേണ്ട സാഹചര്യത്തിൽ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം ബാധിച്ച ഒരാളുടെ കരൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് യോഗ്യമല്ലെന്ന് പരിശോധനകളിൽ ബോധ്യമായതോടെ ശ്രമം ഒഴിവാക്കുകയായിരുന്നു. പിന്നീട് ഇന്നലെ വൈകിട്ടോടെയാണ് മരണം.

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്ടിയു) സംസ്ഥാന ജനറൽ സെക്രട്ടറിയും മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റുമായ മുഹമ്മദലിയുടെയും അധ്യാപികയായ സബീന കൊടക്കൽ ( കൂത്താളി എയുപി സ്കൂൾ ) ന്റെയും മകളാണ്. സഹോദരങ്ങൾ അംന സയാൻ (പിജി വിദാർഥി )അൽഹ ഫാത്തിമ (വിദ്യാർഥി നൊച്ചാട് ഹയർ സെക്കന്‍ഡറി സ്കൂൾ).

Tags:    
News Summary - anjala passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.