Representational Image
Posted On
date_range Updated On
date_range അംഗൻവാടി അപകടം: കുട്ടിക്ക് ഒരു ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: കോട്ടയം വൈക്കത്ത് അംഗൻവാടി കെട്ടിടം ഇടിഞ്ഞുവീണ് പരിക്കേറ്റ മൂന്നര വയസ്സുകാരന് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കാൻ സർക്കാർ തീരുമാനം. കുട്ടിക്ക് കോട്ടയം ഐ.സി.എച്ചില്‍ സൗജന്യ ചികിത്സ ഉറപ്പാക്കും. സംഭവത്തില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് തേടുകയും കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
ഉത്തരവാദിയായ ഐ.സി.ഡി.എസ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു. ജില്ല വനിത ശിശു വികസന ഓഫിസര്‍, പ്രോഗ്രാം ഓഫിസര്‍, ശിശുവികസന പദ്ധതി ഓഫിസര്‍ എന്നിവരോട് വിശദീകരണം തേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.