Posted On
date_range Updated On
date_range അഞ്ചേരി ബേബി വധക്കേസ്: വിചാരണ ഏപ്രില്‍ ഒന്നിന്
മുട്ടം: യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസ് വിചാരണ ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ശനിയാഴ്ച കുറ്റപത്രം വായിച്ച് വിചാരണ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍, വാദം കേള്‍ക്കുന്ന അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് വി.ജി. ശ്രീദേവി അവധി ആയതിനാല്‍ കോടതി ചേര്‍ന്നില്ല.
വൈദ്യുതി മന്ത്രി എം.എം. മണി ഉള്‍പ്പെടെ അഞ്ചു പ്രതികളും ഏപ്രില്‍ ഒന്നിന് ഹാജരാകണം. കൂടാതെ പ്രതിപ്പട്ടികയിലുള്ള സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രനും എ.കെ. ദാമോദരനും ജാമ്യം നേടുകയും ചെയ്യണം. എം.എം. മണി ഉള്‍പ്പെടെ മറ്റ് മൂന്നുപേര്‍ നേരത്തേ ജാമ്യം എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.