അഞ്ചൽ: കഴിഞ്ഞ ദിവസം ഏരൂർ വിളക്കുപാറ മാതാ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ചൊറിച്ചിലും ദേഹ ാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടർന്ന് കൂടുതൽ പേരെ ഇതേ അസുഖത്തെത്തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് സ്കൂൾ അനിശ്ചിതകാലത്തേക്ക് അടച്ചു.
16 കുട്ടികളും മൂന്ന് അധ്യാപകരുമാണ് അഞ്ചലിലെ വിവിധ ആശുപത്രികളിലുള്ളത്. ദേഹമാസകലം ചൊറിഞ്ഞ് നീരുവരുകയും പലവിധ അസ്വാസ്ഥ്യങ്ങളും ഉണ്ടായതിനെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിച്ചത്. വായുവിൽ കൂടി ഏതോ പൊടിപടർന്നതാണ് ചൊറിച്ചിലും അലർജിയും ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. യഥാർഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആശുപത്രി-സ്കൂൾ അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.