കത്ത് വിവാദം: അന്വേഷണ കമ്മീഷനെ തീരുമാനിച്ചിട്ടില്ലെന്ന് ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: നഗരസഭാ കത്ത് വിവാദം ജില്ലാ കമ്മിറ്റി ചർച്ച ചെയ്തില്ലെന്ന് സെക്രട്ടറി ആനാവൂർ നാഗപ്പൻ. അന്വേഷണ കമീഷനെ നിയമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഭവത്തിൽ വിജിലൻസ് കോർപറേഷന്‍ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. മേയർ ഓഫീസ് ജിവനക്കാരായ വിനോദിന്റെയും ഗിരീഷിന്റെയും മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. പട്ടിക ചോദിച്ച് കത്ത് തയാറാക്കിയിട്ടില്ലെന്നും ലെറ്റർ പാഡ് ഓഫിസിലാണ് സൂക്ഷിക്കുന്നതെന്നുമാണ് ഇരുവരും മൊഴി നൽകിയത്.

കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ചും വിജിലൻസും അന്വേഷണം ഊർജിതമാക്കി. കത്ത് വ്യാജമായി തയാറാക്കിയതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എഫ്.ഐ.ആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. പൊതുമരാമത്ത് സ്റ്റാന്‍റിങ് കൗൺസിൽ ചെയർമാൻ ഡി.ആർ അനിലിന്റെ മൊഴി അടുത്ത ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

Tags:    
News Summary - Anavoor Nagappan Says The Inquiry Commission Has Not Been Decided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.