അനങ്ങനടിയില്‍ നേര്‍ച്ചക്കിടെ സംഘര്‍ഷം;  രണ്ട് പൊലീസുകാരുള്‍പ്പെടെ  മൂന്നുപേര്‍ക്ക് കുത്തേറ്റു

ഒറ്റപ്പാലം: അനങ്ങനടിയില്‍ വ്യാഴാഴ്ച നേര്‍ച്ച ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒറ്റപ്പാലം സ്റ്റേഷനിലെ രണ്ട് പൊലീസുകാരടക്കം മൂന്നുപേര്‍ക്ക് കുത്തേറ്റു. ട്രാഫിക്ക് എസ്.ഐ പി. രാജശേഖരന്‍ (55), സിവില്‍ പൊലീസ് ഓഫിസര്‍ പ്രദീപ് (37) എന്നിവര്‍ക്കും നേര്‍ച്ച കാണാനത്തെിയ തൃക്കടീരി തേനം മൂച്ചിക്കല്‍ സ്വദേശി അബൂബക്കറിനുമാണ് (44) കത്തിക്കുത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ അനങ്ങനടി സ്വദേശി ഫൈസല്‍ ബാബുവിനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നേര്‍ച്ചപ്പെട്ടി വരവുമായി ബന്ധപ്പെട്ട് പത്തംകുളം, കുണ്ടടി പ്രദേശക്കാര്‍ തമ്മിലുണ്ടായ വാക്ക്തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.  

പരിക്കേറ്റ അബൂബക്കറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എസ്.ഐ രാജശേഖരനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദീപിനെ ചികിത്സ നല്‍കി വിട്ടയച്ചു. വെള്ളിയാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം. പള്ളിപ്പരിസരത്ത് സംഘര്‍ഷം നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തത്തെിയതായിരുന്നു പൊലീസ്. രാജശേഖരന് അടിവയറ്റിലും പ്രദീപിന്‍െറ വലതുകൈക്കുമാണ് കുത്തേറ്റത്. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. 

Tags:    
News Summary - ananganadi nercha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.