ആനന്ദിൻെറ ശരീരത്തിൽ 20 വെട്ടുകൾ; ഗുരുവായൂരിൽ നിരോധനാജ്ഞ

തൃശൂർ: ഗുരുവായൂരിൽ കൊല്ലപ്പെട്ട ആർ.എസ്.എസ്. പ്രവർത്തകൻ ആനന്ദി​െൻറ ശരീരത്തിൽ 20 വെട്ടുകൾ. ഇതിൽ മാരകമായത് കഴുത്തിനും, കാലിനുമേറ്റ വെട്ടുകളാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിലും തലയിലുമായി മാത്രം എട്ട് വെട്ടുകളുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് ഗുരുവായൂർ നെന്മിനിയിൽ വെച്ച് കാറിലെത്തിയ സംഘം ആനന്ദി​െൻറ ബൈക്ക് തടഞ്ഞ് നിറുത്തി വെട്ടിയത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച രാവിലെ 11 ഓടെ തുടങ്ങിയ പോസ്റ്റ്മോർട്ടം ഒന്നരയോടെയാണ് പൂർത്തിയാക്കിയത്. ബൈക്ക് തടഞ്ഞ് കാലിനേറ്റ വെട്ട് ആഴത്തിലുള്ളതാണ്. ഇതോടെ നീങ്ങാനാവില്ല. പിന്നീട് തുടരെയുള്ള വെട്ടുകളുണ്ട്. കഴുത്തിൽ ഏഴ് സ​െൻറീമീറ്റർ ആഴത്തിലുള്ള മുറിവ് സ്പൈനൽ കോഡ് മുറിച്ചു. ഇതാണ് മരണ കാരണമായത്. കാലിനേറ്റ മുറിവ് അതിവേഗത്തിൽ രക്തം വാർന്ന് പോവുന്നതിനും ഇടയാക്കി. തൽസമയം തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. തലക്ക് നാല് വെട്ടുകളേറ്റിട്ടുണ്ട്. എന്നാൽ ഇതൊന്നും പക്ഷേ, തലയോട്ടി തകർക്കും വിധത്തിലുള്ളതല്ല. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പൊലീസിന് ഫോറൻസിക് വിഭാഗം കൈമാറി. കമ്മീഷണർ രാഹുൽ ആർ നായരും ഉദ്യോഗസ്ഥരും മുഴുവൻ സമയം പോസ്റ്റ്മോർട്ടം നടപടികളിലുണ്ടായിരുന്നു.


ഗുരുവായൂരിൽ നിരോധനാജ്ഞ; പ്രദേശത്ത് കനത്ത സുരക്ഷ
തൃശൂർ/ഗുരുവായൂർ: ​ഗുരുവായൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ജില്ലയിലെ മൂന്നു പൊലീസ് സ്റ്റേഷൻ പരിധിയിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ​ഗുരുവായൂർ, ​ഗുരുവായൂർ ടെമ്പിൾ, പാവറട്ടി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് 144 പ്രഖ്യാപിച്ചത്. ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും, പ്രകടനങ്ങളുമെല്ലാം നിരോധിച്ചിട്ടുണ്ട്. സംഘർഷ സാധ്യതയുടെ ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് പൊലീസ് നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കി. സംശയം തോന്നി കൂടി നിൽക്കുന്നവരെയെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഏകാദശിയാഘോഷം തുടങ്ങിയിരിക്കെ ക്ഷേത്ര പരിസരത്ത് നേരത്തെ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ പൊലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. പ്രതികളെന്ന് സംശയിച്ച് പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലറിൽ നേരത്തെ ആനന്ദ് അടക്കമുള്ള ആർ.എസ്.എസ്. സംഘം കൊലപ്പെടുത്തിയ ഫാസിലി​െൻറ സഹോദരൻ ഫായിസും ഉൾപ്പെട്ടിട്ടുണ്ട്. പാവറട്ടി, ചിറ്റാട്ടുകര, ബ്രഹ്മകുളം മേഖലയിൽ പൊലീസ് പ്രത്യേക പട്രോളിങ് നടത്തുന്നുണ്ട്. ഇതിനിടെ പ്രതികൾ വലയിലായതായും സൂചനയുണ്ട്.
 

Tags:    
News Summary - anand murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.