'കൃതികളിലൂടെ എന്നും ടി.പി. രാജീവന്‍ ഓർക്കപ്പെടും'; എ.എൻ ഷംസീർ അനുശോചിച്ചു

തിരുവനന്തപുരം: എഴുത്തുകാരൻ ടി.പി. രാജീവന്‍റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു. നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം എനിക്കു തെറ്റിയ വഴികളെല്ലാം... എന്ന അത്രയും പ്രണയാർദ്രമായ വരികൾ മലയാളിക്ക് നൽകിയ കവിയാണ് ടി.പി. രാജീവനെന്ന് സ്പീക്കർ അനുശോചിച്ചു.

ഭൂതം എന്ന കവിതയിൽ സമയത്തിന് കാവലിരുന്നൊരാൾ. ഇംഗ്ലീഷിലും മലയാളത്തിലും ഒരേ പോലെ എഴുതിയ മലയാള കവി. മലയാളിക്ക് ഇതിലെല്ലാമുപരി ടി.പി. രാജീവൻ പാലേരിയുടെ കഥാകാരനാണ്. പാലേരി മാണിക്യത്തിന്റെ കഥ പറഞ്ഞവൻ, കെ.ടി.എൻ കോട്ടൂരിന്റെ ജീവിതകഥ സിനിമക്ക് പകർന്നവൻ.

ഒരെഴുത്തുക്കാരന് അന്ത്യാഞ്ജലി അർപ്പിക്കുമ്പോൾ അയാളുടെ വരികൾ മനസിൽ നിറയുന്നതിനോളം ആദരം വേറെയില്ല. കൃതികളിലൂടെ എന്നും അദ്ദേഹം ഓർക്കപ്പെടും. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും സ്പീക്കർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

Tags:    
News Summary - an shamseer condolence TP Rajeevan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.