ന്യൂഡൽഹി: വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരം ജനാധിപത്യ മണ്ഡലങ്ങളിൽ ചുരുങ്ങി വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിരുദ്ധാഭിപ്രായങ്ങൾ പറയുന്നവർക്ക് തടവറ ലഭിക്കുന്ന അന്തരീക്ഷം രൂപപ്പെട്ടു വരുന്നു. വ്യത്യസ്ത അഭിപ്രായങ്ങളുടെ സംഘർഷങ്ങൾ വഴി ബോധതെളിമയുടെ അന്തരീക്ഷം രൂപപ്പെടുകയാണ് യഥാർഥത്തിൽ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രഫ. കെ.വി. തോമസിന്‍റെ നേതൃത്വത്തിലുള്ള വിദ്യാധനം ട്രസ്റ്റ് മാധ്യമപ്രവർത്തക മികവിന് ഏർപ്പെടുത്തിയ ടി.വി.ആർ. ഷേണായ് അവാർഡ് മലയാള മനോരമ മുൻ സ്പെഷൽ കറസ്പോണ്ടന്റ് ഇ. സോമനാഥിന് മരണാനന്തര ബഹുമതിയായി സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സോമനാഥിന്‍റെ മകൾ ദേവകി ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഏറ്റുവാങ്ങി. മാതൃഭൂമി ഡൽഹി പ്രത്യേക പ്രതിനിധി എൻ. അശോകൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.