വോട്ട് ചെയ്തിറിങ്ങിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

അമ്പലപ്പുഴ: വോട്ട് ചെയ്തിറിങ്ങിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. കാക്കാഴം സുശാന്ത് ഭവനിൽ പി. സോമരാജൻ (76) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അമ്പലപ്പുഴ കാക്കാഴം എസ്.എൻ.വി.ടി.ടി.ഐ ബൂത്തില്‍ വോട്ട് ചെയ്തശേഷം ഓട്ടോറിക്ഷയിൽ കയറുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ഭാര്യ: ശ്യാമള. മക്കൾ: സ്മിത, സ്മൃതി, സുശാന്ത്. മരുമക്കൾ: ബാസുലാൽ, മധു, ചിന്നു സുശാന്ത്.

Tags:    
News Summary - An elderly man collapsed and died after voting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.