നെടുമ്പാശ്ശേരി: മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെ ഇന്ത്യയിൽനിന്ന് രക്ഷപ്പെടാനുള്ള ഒമാൻ സ്വദേശിയുടെ ശ്രമം വിഫലമായി.
മംഗളൂരുവിൽ മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്ന ഒമാൻ സ്വദേശി മുഷ്ഹാബ് ഉമരിയാണ് രക്ഷപ്പെടാൻ ലക്ഷ്യമിട്ടത്. ഇന്ത്യ വിടരുതെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം നൽകിയത്.
എന്നാൽ, കഴിഞ്ഞ ദിവസം ഇയാൾ ഫോറിനേഴ്സ് രജിസ്േട്രഷൻ കൊച്ചി ഓഫിസിലെത്തി വിസ കാലാവധി നീട്ടിനൽകാൻ അപേക്ഷ നൽകി.
തുടർന്ന്, ഫയൽ പരിശോധിച്ചപ്പോഴാണ് മംഗളൂരു പൊലീസിെൻറ ലുക്കൗട്ട് ശ്രദ്ധയിൽപെട്ടത്. മംഗളൂരു പൊലീസിനെ വിവരമറിയിച്ചെങ്കിലും കസ്‌റ്റഡിയിൽ ആവശ്യമില്ലെന്ന് അറിയിച്ചു. തുടർന്ന് ഇയാൾക്ക് വിസ പുതുക്കി നൽകിയില്ല.
വിസ പുതുക്കിയെടുത്തശേഷം വ്യാജരേഖയുണ്ടാക്കി രാജ്യം വിടാനാണ് ഇയാൾ ലക്ഷ്യമിട്ടതെന്ന് സംശയിക്കുന്നു. കൂടുതൽ ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.