Posted On
date_range Updated On
date_range കണ്ണൂരിൽ വിമാനമിറങ്ങാൻ അമിത്ഷാക്ക് അനുമതി നൽകിയതാരെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാൻ അമിത് ഷാക്ക് അനുമതി നൽകിയത് ആരെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സംസ്ഥാന സർക്കാരിനെ താഴെയിടാൻ ബി.ജെ.പിക്ക് കഴിയില്ല. അമിത് ഷാ പറഞ്ഞത് തമാശയാണെന്നും മുരളീധരൻ പറഞ്ഞു.
സന്ദീപാനന്ദ ഗിരിയെ സംരക്ഷിക്കാൻ സർക്കാർ എന്തുകൊണ്ട് തയാറയില്ലെന്നും മുരളീധരൻ ചോദിച്ചു. സർക്കാരിനെ ജനങ്ങൾ തന്നെ താഴെയിടും. ഓഖി ദുരന്തത്തിലും ഷുഹൈബ് വധത്തിലും ഓടിയെത്താത്ത മുഖ്യമന്ത്രി ആശ്രമത്തിൽ ഓടിയെത്തിയെന്നും മുരളീധരൻ പറഞ്ഞു.
ആശ്രമത്തിനെതിരായ അക്രമത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി സമ്മതിക്കണം. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.