Posted On
date_range Updated On
date_range പരിയാരത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘട്ടനം; ഒരാൾക്ക് കുത്തേറ്റു
പയ്യന്നൂർ: പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാർ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തിൽ ഒരാള്‍ക്ക് കുപ്പികൊണ്ട് കുത്തേറ്റു. പരിയാരം കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിന് സമീപം ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. മെഡിക്കല്‍ കോളജിന് സമീപം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂനിയന്‍ സെക്രട്ടറി പിലാത്തറയിലെ റിജേഷിനാണ് (32) കുത്തേറ്റത്. പരിക്ക് സാരമുള്ളതല്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. ഏതാനും ദിവസങ്ങളായി ഇവിടെ പാര്‍ക്കിങ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ മേധാവി കെ.വി. ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.