വെള്ളറട: അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയുടെ സിംകാർഡ് ഉപയോഗിച്ച് വിളിക്കാൻ പ്രതികൾ വാങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തി. കേസിലെ മുഖ്യപ്രതികളായ അഖിലിെൻറയും രാഹുലിെൻറയും വീടിനടുത്തുള്ള അമ്പൂരി വാഴിച്ചലിൽ നിന്നാണ് പല ഭാഗങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ മൊബൈൽ ലഭിച്ചത്. കാട്ടാക്കടയിലെ മൊബൈല്‍ഷോപ്പില്‍നിന്ന് വാങ്ങിയ വിലകുറഞ്ഞ സെക്കൻഡ്ഹാന്‍ഡ് സെറ്റാണിത്.
വെള്ളിയാഴ്ച രഹസ്യമായാണ് ഇവിടെ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്. കേസിലെ രണ്ടാംപ്രതിയായ രാഹുലാണ് കൊലപാതകത്തിന് ശേഷം രാഖിയുടെ മൊബൈൽ മൂന്ന് ഭാഗങ്ങളായി പൊട്ടിച്ച് വിവിധഭാഗങ്ങളിൽ ഉപേക്ഷിച്ചത്. അഖില്‍, രാഹുല്‍, ആദര്‍ശ് എന്നിവർ ചേര്‍ന്ന് മൃതദേഹം ഉപ്പുചേര്‍ത്ത് കുഴിച്ചുമൂടിയശേഷം രാഖിയുടെ സിം ഉപയോഗിച്ച് മെസേജ് അയക്കുന്നതിനായി വാങ്ങിയ മൊബൈല്‍ഫോണാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
രാഖിയുടെ മൊബൈല്‍ഫോണ്‍ വിരലടയാളം ഉപയോഗിച്ച് തുറക്കാൻ കഴിയുന്ന രീതിയില്‍ സെറ്റുചെയ്തതിനാല്‍ മറ്റാർക്കും ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാൽ അഖില്‍ മറ്റൊരു ഫോണിൽ സിംകാർഡിട്ട് രാഖിയുടെ ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ മെസേജ് ചെയ്യുകയായിരുന്നു. രാഖി കൊല്ലത്തുള്ള യുവാവുമായി ഒളിച്ചോടിയെന്ന നിലയിലുള്ള സന്ദേശവും ഇൗ സിമ്മിൽനിന്ന് ബന്ധുക്കൾക്ക് അയച്ചു. ഇത് കേസന്വേഷണം വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.