അമ്പലമേട്ടില്‍ വാതകചോര്‍ച്ച; സ്കൂളിലെ മുപ്പതോളം കുട്ടികള്‍ ബോധരഹിതരായി

പള്ളിക്കര (കൊച്ചി): വാതകചോര്‍ച്ചയത്തെുടര്‍ന്ന് അമ്പലമേട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സകൂളിലെ 30ഓളം കുട്ടികള്‍ ബോധരഹിതരായി. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏഴുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അമ്പലമേട് ബി.പി.സി.എല്‍ റിഫൈനറിയില്‍നിന്നാണ് വാതകം ചോര്‍ന്നതെന്നാണ് സൂചന. വ്യാഴാഴ്ച രാവിലെ 10മണിയോടെയാണ് സംഭവം.

രൂക്ഷദുര്‍ഗന്ധം അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് കുട്ടികള്‍ക്ക് തലവേദനയും തലകറക്കവും ഛര്‍ദിയും അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. വിവരമറിഞ്ഞ് അമ്പലമേട് പൊലീസ് സ്ഥലത്തത്തെി കൂടുതല്‍ അസ്വസ്ഥതയുള്ള കുട്ടികളെ തൊട്ടടുത്ത റിഫൈനറിയുടെ ആശുപത്രിയിലത്തെിച്ചു. എന്നാല്‍, ഈ സമയം ഇവിടെ ഡോക്ടറില്ലാതിരുന്നതിനാല്‍ ഉടന്‍ തൃപ്പൂണിത്തറ ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ, നാട്ടുകാരും കമ്പനി അധികൃതരും ചേര്‍ന്ന്  റിഫൈനറിയുടെ ആംബുലന്‍സില്‍ ബാക്കി 24 പേരെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.

കുട്ടികളുമായത്തെിയ അധ്യാപകരായ എസ്. ശ്രീകുമാര്‍, ബിന്ദു എന്നിവരെയും തലക്കറക്കം തോന്നിയതിനത്തെുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ എത്തിച്ച ഏഴുപേരെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. കടുത്ത അസ്വസ്ഥത അനുഭവപ്പെട്ട ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികളായ നിതിന(14), രശ്മി(14) എന്നിവരെ പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കും  മാറ്റി.

സ്കൂള്‍ വിട്ട് വീട്ടിലത്തെിയശേഷം അസ്വസ്ഥതകാണിച്ച ചില വിദ്യാര്‍ഥികളെയും ആശുപത്രിയിലാക്കി. രാവിലെ സ്കൂളിലത്തെിയതുമുതല്‍ ചീഞ്ഞമുട്ടയുടേതുപോലെ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. 10 മണിയായതോടെ രൂക്ഷമായി. മുമ്പ് പല ദിവസങ്ങളിലും ദുര്‍ഗന്ധം അനുഭവപ്പെടാറുണ്ടായിരുന്നെങ്കിലും ഇത്ര രൂക്ഷമായിരുന്നില്ളെന്ന് അധ്യാപകര്‍ പറഞ്ഞു. കമ്പനിയുടെ മതിലിനോടുചേര്‍ന്ന എട്ട്, അഞ്ച് ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യം തലവേദനയും ഛര്‍ദിയും ഉണ്ടായത്.

230ഓളം കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. ഏതാനും കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ ത്തുടര്‍ന്ന് ബാക്കിയുള്ളവരെ തൊട്ടടുത്ത എസ്.എന്‍.ഡി.പി ഹാളിലേക്ക് മാറ്റി. പ്ളസ് ടു വിദ്യാര്‍ഥികളുടെ പരീക്ഷ നടക്കുന്നുണ്ടായിരുന്നങ്കിലും ദുര്‍ഗന്ധം ശക്തമായതോടെ ഇവര്‍ക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.
സംഭവമറിഞ്ഞ് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല സ്കൂളിലത്തെി സ്ഥിതിഗതികള്‍ വിലയിരുത്തി. സ്കൂളിന് മൂന്നുദിവസം അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.

 

Tags:    
News Summary - ambalamugal school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.