ചാലക്കുടി: കെ.പി.എ.സി ലളിതയെ കൊണ്ട് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ നുണ പറയിപ്പിച്ചതാണെന്നും പ്രശ്നങ്ങൾക്കെല്ലാം കാരണം സെക്രട്ടറിയുടെ ഏകാധിപത്യ സ്വഭാവമാണെന്നും ആർ.എൽ.വി രാമകൃഷ്ണൻ. കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണൻ ആശുപത്രിയിൽനിന്ന് തിരിച്ചെത്തി ആത്മഹത്യശ്രമത്തിന് പിന്നിലെ കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് സെക്രട്ടറിക്കെതിരെ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടത്.
ആവശ്യമായ യോഗ്യതകളുണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഓൺലൈൻ പരിപാടിക്ക് അപേക്ഷിച്ചത്. ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ ലളിതച്ചേച്ചി ശരിയാക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ, സെക്രട്ടറിയാണ് എതിരുനിന്നത്. മോഹിനിയാട്ടം സ്ത്രീകളുടെ ഇനമാണെന്നും രാമകൃഷ്ണൻ പരിപാടി അവതരിപ്പിച്ചാൽ അക്കാദമിയുടെ നിലവാരം പോകുമെന്നും നാലുവർഷത്തെ അക്കാദമി ഭരണത്തിെൻറ പേര് നഷ്ടമാകുമെന്നും ലളിത ചേച്ചിയെ കൊണ്ട് സെക്രട്ടറി പറയിപ്പിക്കുകയായിരുന്നു. ഇതോടെ മാനസികമായി വല്ലാതെ തകർന്നു.
സഹോദരിയെപ്പോലെയും അമ്മയെപ്പോലെയും സ്നേഹിക്കുന്ന ലളിതച്ചേച്ചി കൂറുമാറിയത് ഞെട്ടിച്ചു. മാനസികമായ ആഘാതം സഹിക്കാനാവാത്തതിനെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത് -രാമകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.