ആലുവ: തങ്ങളുടെ കൈകളിൽനിന്ന് തട്ടിയെടുക്കപ്പെട്ട മകളുടെ ആത്മാവിന് നിത്യശാന്തിക്കായുള്ള ചടങ്ങുകളിലേക്ക് കടക്കുകയാണ് ആ മാതാപിതാക്കൾ. മകൾക്ക് നീതി ലഭിച്ചതോടെ കർമങ്ങൾക്കായി അവർ നാട്ടിലേക്ക് പോകാനൊരുങ്ങുകയാണ്. ആലുവയിൽ കൊലചെയ്യപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കളാണ് സ്വന്തം നാടായ ബിഹാറിലേക്ക് പോകാനൊരുങ്ങുന്നത്.
മകളുടെ കൊലപാതകിക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന പ്രാർഥനയിലായിരുന്നു ഇത്രയും ദിവസം. ഒരാഴ്ചക്കുള്ളിൽ നാട്ടിലേക്ക് പോകും. അതിനുമുമ്പ് മകളെ മറവുചെയ്ത കീഴ്മാട് പൊതുശ്മശാനത്തിലും ചില കർമങ്ങൾ ചെയ്യുന്നുണ്ട്.
ജൂലൈ 28നാണ് അഞ്ചുവയസ്സുകാരിയായ പ്രിയ മകൾ അസ്ഫാഖ് ആലം എന്ന ക്രൂരനാൽ കൊലചെയ്യപ്പെട്ടത്. സഹോദരങ്ങൾക്കൊപ്പം വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തി. വളരെ ചുരുങ്ങിയ ദിവസങ്ങളിൽതന്നെ പൊലീസ് ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും കഴിഞ്ഞ ദിവസം കോടതി തൂക്കിക്കൊല്ലാൻ വിധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.