ആലുവ: അപ്പാർട്ട്മെൻറിലെ വാടകക്കാരായ യുവതിയുടെയും യുവാവി െൻറയും മൃതദേഹങ്ങൾ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ആലുവ മണപ്പുറത്തിന് സമീപത്തെ അക്കാട്ട് ലൈനിലെ അപ്പാര്ട്ട്മെൻറിനുള്ളിലാണ് യുവതിയും യുവാവും ദുരൂഹ സാഹചര്യ ത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്.
പാലക്കാട് മൊടപ്പല് ലൂര്‍ കുന്നുപറമ്പ് വീട്ടില്‍ പരേതനായ രാജ െൻറ മകന്‍ രമേശ് (32), തൃശൂര്‍ സൗത്ത് കോണ്ടാഴി തേക്കിന്‍കാട് കോളനി കൈലാസ് നിവാസ് സതീഷി െൻറ ഭാര്യ മോനിഷ (26) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. തോട്ടക്കാട്ടുകര തേവലപ്പുറത്തെ ഇക്ബാലി െൻറ മൂന്നുനില കെട്ടിടത്തിലാണ് സംഭവം. മൂന്നാമത്തെ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് മൂന്നാം നിലയിലെ മറ്റ് താമസക്കാര്‍ ഉടമയായ ഇക്ബാലിനെ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ഒരാളുടെ മുകളില്‍ മറ്റൊരാള്‍ വീണ നിലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
മാസങ്ങളായി ഇരുവരും ഇവിടെ വീടെടുത്ത് താമസിച്ച് വരികയായിരുന്നു. സതീഷും ഭാര്യ മോനിഷയും രമേശും ചേര്‍ന്നാണ് മൂന്നാം നില വാടകക്കെടുത്തിരുന്നത്. ഐ.എം.എ. ഡിജിറ്റല്‍ സ്‌റ്റുഡിയോയെന്ന പേരില്‍ സ്‌റ്റുഡിയോ ജോലികള്‍ക്കായാണ് ഇവര്‍ വീടെടുത്തിരുന്നത്. ഇവരുടെ വാഹനവും ക്യാമറ അടക്കമുള്ള ഉപകരണങ്ങളും ഇവിടെയുണ്ട്. നേരത്തെ മൊബൈല്‍ ടെക്‌നീഷ്യനായി ആലുവയില്‍ ജോലി ചെയ്തു വരികയായിരുന്നു രമേശ്. ആറ് മാസം മുന്‍പാണ് സ്‌റ്റുഡിയോ ജോലികള്‍ ചെയ്തു തുടങ്ങിയത്. മോനിഷക്ക് ഭര്‍ത്താവും
രണ്ട് കുട്ടികളുമുണ്ട്. മൃതദേഹം ഇന്‍ക്വസ്‌റ്റിന് ശേഷം ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. ലക്ഷ്മിയാണ് രമേശൻറെ മാതാവ്. രമ്യ, രേഖാമോള്‍ എന്നിവര്‍ സഹോദരിമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.