Posted On
date_range Updated On
date_range കണ്ണന്താനം അഴിമതിക്കാരുടെ പേടിസ്വപ്നം -കെ സുരേന്ദ്രൻ
കോഴിക്കോട്: കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അൽഫോൺസ് കണ്ണന്താനം അഴിമതിക്കാരുടെ എക്കാലത്തേയും പേടിസ്വപ്നമായിരുന്നെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. മലയാളികൾക്ക് മോദിയുടെ ഓണസമ്മാനമാണ് അദ്ദേഹത്തിൻെറ മന്ത്രിസ്ഥാനമെന്നും കണ്ണന്താനത്തിന് ഭാവുകങ്ങൾ അർപ്പിച്ച് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ബി.ജെ.പിയിലും നരേന്ദ്ര മോദിയിലും വിശ്വാസമർപ്പിച്ച് സി.പി.എം കൂടാരത്തിൽ നിന്നും വരാൻ കണ്ണന്താനം കാണിച്ച ആർജ്ജവം മറ്റുള്ളവർക്കും പ്രേരണയാകട്ടെയെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് വി.മുരളീധരൻ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.