എസ്.സി- എസ്.ടി വിഭാഗത്തിന് ഭൂമി നൽകൽ: കരട് മാർഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു

തിരുവനന്തപുരം : ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് സ്വകാര്യ ഭൂമി ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് മുഖാന്തിരം ഭൂരഹിതരായ പട്ടികവർഗക്കാര്‍ക്ക് ഏറ്റെടുത്ത് നല്‍കുന്നതിന് പട്ടികജാതി -വർഗ വകുപ്പ് പുറപ്പെടുവിച്ച കരട് മാർഗ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പകരം ഭൂമി അനുവദിക്കും

ഭൂരഹിതരായ മല്‍സ്യതൊഴിലാളികള്‍ക്ക് വീടുവെച്ച് നല്‍കുന്നതിനുള്ള ഭവനപദ്ധതിയായ പുനര്‍ഗേഹം നടപ്പിലാക്കുന്നതിന് 36. 752 സെന്റ് സ്ഥലം വിട്ടുനല്‍കിയ തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളിന് പകരം ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം പേട്ട വില്ലേജില്‍ സർവേ നമ്പര്‍ 1790/സി 11 ല്‍ പ്പെട്ട 27.61 സെന്റ് സ്ഥലമാണ് സ്‌കൂളിന് നല്‍കുന്നത്.


സ്വകാര്യ വ്യവസായ എസ്റ്റേറ്റ് സ്‌കീം 2022 ല്‍ ഭേദഗതി വരുത്തും

സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കുന്നത് കൂടൂതല്‍ സൗഹാര്‍ദ്ദപരമാക്കാന്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് സ്‌കീം 2022 ല്‍ ഭേദഗതി വരുത്തും. സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്ന വീക്ഷണത്തോടെയാണ് ഭേദഗതി കൊണ്ടുവരുന്നത്.

സേവനവേതന പരിഷ്‌കരണം

കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോന്‍മെന്റ് സെന്ററിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത സേവനവേതന പരിഷ്‌കരണം വ്യവസ്ഥകള്‍ക്ക് വിധേയമായി നടപ്പാക്കാന്‍ തീരുമാനിച്ചു.

ഗവണ്‍മെന്റ് പ്ലീഡര്‍

മലപ്പുറം ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ടോം കെ. തോമസിനെ നിയമിക്കും.


സേവന കാലാവധി നീട്ടി

സംസ്ഥാന പൊലീസ് കംപ്ലൈന്‍സ് അതോറിറ്റിയുടെ ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ. മോഹനന്റെ സേവന കാലാവധി 31.05.2023 മുതല്‍ 3 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.

Tags:    
News Summary - Allotment of land to SC-ST category: Draft guidelines approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.