മാണിക്കെതിരായ അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നു- വി.എസ്​

കോട്ടയം: ജില്ലപഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ ​കേരള കോൺഗ്രസ്​ അധികാരത്തിലെത്തിയതിന്​ പിന്നാലെ സംഭവത്തിൽ വിമർശനവുമായി ഭരണ പരിഷ്​കാര കമീഷൻ ചെയർമാൻ വി.എസ്​ അച്യുതാന്ദൻ. മാണിക്കെതിരായ അഴിമതി ആരോപണങ്ങൾ ഇപ്പോഴും നില നിൽക്കുന്നുവെന്ന്​ വി.എസ്​ . കോട്ടയത്ത്​ നിന്നുള്ള വാർത്ത സത്യമാകാതിരിക്ക​െട്ടയെന്നും വി.എസ്​ പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് കേരള കോൺഗ്രസ് എമ്മിനെ പിന്തുണക്കാൻ സി.പി.എം തയാറായത്​. കേരള കോണ്‍ഗ്രസിലെ സക്കറിയാസ് കുതിരവേലിലാണ് ജില്ലാ പഞ്ചായത്ത് പ്രിസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചത്​. മാണിയെ പുറത്തുനിന്നു പിന്തുണക്കാൻ സി.പി.എം തീരുമാനിച്ചതോടെ സക്കറിയാസ് കുതിരവേലിൽ ജയം നേടുകയായിരുന്നു.

Tags:    
News Summary - alligations against k.m mani is still alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.