Posted On
date_range Updated On
date_range സമസ്ത മദ്റസകളിൽ ഇക്കുറി ഓൾ േപ്രാമോഷൻ
ചേളാരി (മലപ്പുറം): സമസ്ത മദ്റസകളിൽ ഒന്നു മുതൽ 12 വരെയുള്ള മുഴുവൻ ക്ലാസുകളിലും ഓൾ പ്രമോഷൻ നൽകാൻ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രവത്തക സമിതി തീരുമാനിച്ചു. അഞ്ച്, ഏഴ്, 10, 12 ഉൾപെടെ പൊതു പരീക്ഷ നടക്കുന്ന ക്ലാസുകൾക്കും ഓൾ പ്രൊമോഷൻ ബാധകമാണ്. സമസ്ത തീരുമാനമനുസരിച്ച് ഈ വർഷം ഒരു ക്ലാസിലും പരീക്ഷകളുണ്ടാകില്ല.
യോഗത്തിൽ സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.ടി. അബ്ദുല്ല മുസ്ലിയാർ സ്വാഗതം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.