പാലക്കാട്: കൂട്ടുപാതയിലെ സർക്കാർ നിർഭയ കേന്ദ്രത്തിൽനിന്ന് സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പോയ 19 പെൺകുട്ടികളെയും അധികൃതർ തിരികെയെത്തിച്ചു. വീട്ടിലേക്കു പോകണമെന്ന് ചിലരും ടി.വി, ഫോൺ ആവശ്യങ്ങളുമായി മറ്റു ചിലരും അധികൃതരോട് പരാതിപ്പെട്ടിരുന്നതായി കസബ പൊലീസ് അറിയിച്ചു. എല്ലാവരും 14 വയസ്സിനു മുകളിലുള്ളവരാണ്.
വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് ഇവർ പോയത്. വിവരമറിഞ്ഞ ഉടൻ പൊലീസ് നടത്തിയ സമയോചിത ഇടപെടലിലാണ് മുഴുവൻ പേരെയും തിരികെ എത്തിക്കാനായത്. ദേശീയപാതകളിലും മറ്റും രാത്രി വൈകിയും വ്യാപക തിരച്ചിൽ നടത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി 11ഓടെ 14 പേരെ പരിസരത്തുനിന്ന് ജീവനക്കാർ കണ്ടെത്തിയിരുന്നു. ബാക്കിയുള്ളവരെ പുലർച്ചെ പാലക്കാട് കല്ലേപ്പുള്ളി ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. മലമ്പുഴയിൽ പ്രവർത്തിച്ചിരുന്ന നിർഭയ കേന്ദ്രം മാസങ്ങൾക്കുമുമ്പാണ് കൂട്ടുപാതയിലെ വാടകവീട്ടിലേക്കു മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.