തൃശൂർ: കൂടുതൽ പോയൻറ് നേടിയ സ്കൂളിന് ‘മാധ്യമം’ദിനപത്രം നൽകുന്ന വെളിച്ചം ട്രോഫി മികച്ച സ്കൂളിനുള്ള ഇരട്ട കിരീടം നേടിയ പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസിന്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ കൂടതൽ പോയൻറ് നേടിയ സ്കൂളിലെ വിദ്യാർഥികൾക്ക് മേയർ അജിത ജയരാജൻ ‘വെളിച്ചം’ട്രോഫി കൈമാറി. മന്ത്രി സി. രവീന്ദ്രനാഥ്, കെ. രാജൻ എം.എൽ.എ, കെ.വി. അബ്ദുൽഖാദർ എം.എൽ.എ എന്നിവർ പങ്കെടുത്തു.
ആലത്തൂർ ഗുരുകുലം മികച്ച സ്കൂൾ
തൃശൂർ: സ്കൂൾ കലോത്സവം ജനറൽ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച സ്കൂളുകൾക്കുള്ള മത്സരത്തിൽ പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിന് ‘ഇരട്ട കിരീടം’. ഹൈസ്കൂൾ വിഭാഗത്തിൽ 111ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 132 പോയൻറും നേടിയാണ് ഇവർ ജേതാക്കളായത്.
ഹൈസ്കൂൾ വിഭാഗത്തിൽ കണ്ണൂർ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ 66 പോയൻറുമായി രണ്ടാം സ്ഥാനം നേടി. കോഴിക്കാട് സിൽവർ ഹിൽസിനാണ് മൂന്നാം സ്ഥാനം-65 പോയൻറ്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇടുക്കി എം.കെ.എൻ.എം.എച്ച്.എസ്.എസ്. 127 പോയൻറുമായി രണ്ടാം സ്ഥാനത്തെത്തി. ആലപ്പുഴ മാന്നാർ എൻ.എസ്. ബോയ്സ് എച്ച്.എസ്.എസിനാണ് മൂന്നാം സ്ഥാനം-106 പോയൻറ്. അറബി കലോത്സവത്തിൽ 47 പോയൻറുമായി മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്. മികച്ച സ്കൂളായി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.