Posted On
date_range Updated On
date_range ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ പുനരാരംഭിച്ചു
ആലപ്പുഴ: ലോക്ഡൗണിൽ നിർത്തിയ ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ പുനരാരംഭിച്ചു.
അനേകം യാത്രക്കാരുടെ ആശ്രയമായ ട്രെയിൻ മാസങ്ങൾക്കുശേഷമാണ് യാത്ര പുനരാരംഭിച്ചത്. ശനിയാഴ്ച രാവിലെയാണ് ട്രെയിൻ ആലപ്പുഴയിലെത്തിയത്. മൂന്നുപേരാണ് ചെന്നൈയിൽനിന്ന് ആലപ്പുഴയിലേക്ക് യാത്രക്കാരായി ഉണ്ടായിരുന്നത്.
തിരിച്ച് വൈകീട്ട് നാലിന് പുറപ്പെട്ട ട്രെയിനിൽ റിസർവേഷൻ ചെയ്തവർക്ക് മാത്രമായിരുന്നു യാത്രാനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.