കൊല്ലം: അൽ മുക്താദിർ ഗ്രൂപ്പിന്റെ എക്സ്പോർട്ട്-ഇംപോർട്ട് ഡിവിഷനായ അൽ കരീം ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ ലോഗോ പ്രകാശനം ഷാർജയിൽ നടന്നു. ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ അഹമ്മദ് കബീർ ബാഖവി പ്രകാശനം നിർവഹിച്ചു. സ്വർണം ഏറ്റവും വിലക്കുറവിലും നവീന ഡിസൈനിലും കൃത്യതയോടെയും നൽകി സത്യസന്ധമായി ബിസിനസ് നടത്തുന്നതിനാലാണ് അൽ മുക്താദിർ ഗ്രൂപ് വിജയിച്ചതെന്ന് കബീർ ബാഖവി പറഞ്ഞു. തുടർന്ന് നിക്ഷേപക സംഗവും നടന്നു. ഷാർജ ടൂറിസം ഡിപ്പാർട്മെന്റ് കോമേഴ്സ് ആൻഡ് മാർക്കറ്റിങ് എക്സിക്യുട്ടിവ് ഡയറക്ടർ ഇബ്രാഹിം യാക്കൂത്, സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി എന്നിവർ സംസാരിച്ചു. ഷാർജയിലെ വ്യവസായ പ്രമുഖർ പങ്കെടുത്തു.
പണിക്കൂലിയില്ലാതെ കുറഞ്ഞ വിലയിലാണ് അൽ മുക്താദിർ ഗ്രൂപ് സ്വർണം വിൽക്കുന്നത്. അൽ കരീം ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി എക്സ്പോർട്ട് - ഇംപോർട്ടിന്റെ കീഴിൽ സ്വർണ അന്താരാഷ്ട്ര കയറ്റുമതി-ഇറക്കുമതി വ്യവസായം സുഗമമാകുമെന്ന് അൽ മുക്താദിർ ഗ്രൂപ് ഫൗണ്ടർ ചെയർമാൻ ആൻഡ് സി.ഇ.ഒ മുഹമ്മദ് മൻസൂർ അബ്ദുൽ സലാം വ്യക്തമാക്കി. കേരളത്തിലും മിഡിൽ ഈസ്റ്റിലുമായി നാലുവർഷംകൊണ്ട് വലിയ 100 ഷോറൂമുകളാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.