അ​രു​ണി​നു​ള്ള അ​ക്ഷ​ര വീ​ടി​െൻറ കു​റ്റി​യ​ടി​ക്ക​ൽ ക​ർ​മം ക​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മേ​ലാ​ൽ മോ​ഹ​ന​ൻ നി​ർ​വ​ഹി​ക്കു​ന്നു. മാ​ധ്യ​മം റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ഇ​മ്രാ​ൻ ഹു​സൈ​ൻ, ബി.​പി.​ഒ ഷാ​ജി, ടി.​കെ. ഹു​സൈ​ൻ, ഡി ​ഹ​രീ​ഷ് കു​മാ​ർ, പി.​കെ. ജ​മാ​ൽ, എം. ​ആ​ലി​ക്കോ​യ, സു​ലൈ​മാ​ൻ ക​ക്കോ​ടി, റ​ഹ്മാ​ൻ കു​റ്റി​ക്കാ​ട്ടൂ​ർ തുടങ്ങിയവർ സ​മീ​പം.

അരുണിന്​ അക്ഷരവീട്; പദ്ധതിക്ക് തുടക്കമായി

കോ​ഴി​ക്കോ​ട്: രോ​ഗ​ത്തോ​ട് പൊ​രു​തുേ​മ്പാ​ഴും ക്ലാ​സ് മു​റി​ക​ളെ​യും പ​ഠ​ന പ്ര​ക്രി​യ​ക​ളെ​യും ആ​ക​ർ​ഷ​ക​മാ​ക്കാ​ൻ പ്ര​യ​ത്നി​ക്കു​ന്ന ക​ക്കോ​ടി കാ​ഞ്ഞി​രോ​ളി കെ.​പി. അ​രു​ണി​നു​ള്ള അ​ക്ഷ​ര​വീ​ട് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

ക​ഠി​ന​മാ​യ തോ​തി​ൽ ആ​ർ​ത്രൈ​റ്റി​സ് ബാ​ധി​ച്ചി​ട്ടും രോ​ഗ​മു​റി​ക്കു​ള്ളി​ൽ ഒ​തു​ങ്ങി​ക്കൂ​ടാ​തെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സ​ഹാ​യ​ക​മാ​കു​ന്ന പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ചി​​ത്ര​ങ്ങ​ളും മോ​ഡ​ലു​ക​ളും നി​ർ​മി​ച്ചു​ന​ൽ​കു​ന്ന അ​രുണി​െൻറ പ്ര​തി​ഭ​ക്കു​ള്ള ആ​ദ​ര​വി​െൻറയും അം​ഗീ​കാ​ര​ത്തി​െൻറയും അ​ട​യാ​ള​മാ​യാ​ണ് അ​ക്ഷ​ര​വീ​ട് സ​മ​ർ​പ്പി​ക്കു​ന്ന​ത്.

മാ​ധ്യ​മ​വും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ 'അ​മ്മ'​യും യൂ​നി​മ​ണി​യും എ​ൻ.​എം.​സി ഗ്രൂ​പ്പു​മാ​ണ് വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. േരാ​ഗം​മൂ​ലം നാ​ലാം ക്ലാ​സി​ൽ പ​ഠ​നം മു​ട​ങ്ങി​യെ​ങ്കി​ലും ത​െൻറ​യും കു​ടും​ബ​ത്തിെൻറ​യും മ​നോ​ബ​ലം കൊ​ണ്ടും ചേ​ള​ന്നൂ​ർ ബി.​ആ​ർ.​സി​യി​ലെ അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യം കൊ​ണ്ടും പ​ഠ​നം തു​ട​ർ​ന്ന അ​രു​ൺ പ്ല​സ്ടു പാ​സാ​യി ബി​രു​ദ​പ​ഠ​ന​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണി​പ്പോ​ൾ.

ക​ല​യെ കൂ​ട്ടു​പി​ടി​ച്ച് വേ​ദ​ന​യെ അ​തി​ജീ​വി​ക്കു​ന്ന അ​രു​ണി​െൻറ ചി​ത്ര​ങ്ങ​ളും ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന വി​വി​ധ വാ​ഹ​ന​മോ​ഡ​ലു​ക​ളും പാ​ഴ്വ​സ്തു​ക്ക​ൾ​കൊ​ണ്ടു​ള്ള ക​ലാ​രൂ​പ​ങ്ങ​ളും ഏ​റെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി. സി​നി​മ ന​ട​ന്മാ​രു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ്ര​മു​ഖ​ർ അ​രു​ണി​നെ വീ​ട്ടി​ലെ​ത്തി പി​ന്തു​ണ​ക്കു​ക​യും സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ ന​ട​ന്ന അ​ക്ഷ​ര​വീ​ട് പ​ദ്ധ​തി​യു​ടെ കു​റ്റി​യ​ടി​ക്ക​ൽ ക​ർ​മം ക​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മേ​ലാ​ൽ മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു.

മാ​ധ്യ​മം റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ഇ​മ്രാ​ൻ ഹു​സൈ​ൻ, എ​ഴു​ത്തു​കാ​ര​നും നാ​ട​ക സം​വി​ധാ​യ​ക​നു​മാ​യ സു​ലൈ​മാ​ൻ ക​ക്കോ​ടി, ബി.​പി.​ഒ പി.​ടി. ഷാ​ജി, മു​ൻ വാ​ർ​ഡ് അം​ഗം സു​ഷ​മ, ടി.​കെ. ഹു​സൈ​ൻ, പി.​കെ. ജ​മാ​ൽ, ഡി. ​ഹ​രീ​ഷ്കു​മാ​ർ, എം. ​ആ​ലി​ക്കോ​യ, ബി​ക്സ് മാ​ക്സ് ഡെ​വ​ല​പ്പേ​ഴ്സ് മാ​നേ​ജ​ർ ഭ​ദ്രാ​വ​തി, വി. ​സ്വാ​ലി​ഹ്, മു​ജീ​ബ് ക​ക്കോ​ടി, പി. ​ഷാ​ജ​ൽ​മാ​സ്​​റ്റ​ർ, ബ​നി​യാ​ളി​ൽ അ​ബൂ​ബ​ക്ക​ർ, ശി​വ​ൻ, ടി. ​മ​മ്മ​ദ്കോ​യ, മാ​ധ്യ​മം പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് മാ​നേ​ജ​ർ കെ.​ടി. ഷൗ​ക്ക​ത്ത​ലി, അ​സി. മാ​നേ​ജ​ർ റ​ഹ്മാ​ൻ കു​റ്റി​ക്കാ​ട്ടൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - aksharaveedu for Arun; project started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.